
രാജ്യമെങ്ങും കൊറോണ വൈറസ് വ്യാപനമാണ്. നിയന്ത്രണങ്ങളോടെ ചിത്രീകരണം ആരംഭിച്ച സീരിയല്‍ മേഖലയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രേക്ഷകരില്‍ ആശങ്ക ജനിപ്പിക്കുന്നു. തെലുങ്ക് സീരിയല്‍ മേഖലയില്‍ 3 താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോഴിതാ ‘കിസ് ദേശ് മേ ഹെ മേരാ ദില്‍’. ‘ഇഷ്ക്ബാസ്’ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി അതിഥി ഗുപ്തയ്ക്ക് കൊറോണ പോസിറ്റീവ് എന്ന് വാര്‍ത്തകള്‍. താരം സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു.
വാസന ശേഷി നഷ്ടപ്പെട്ടതിനു പിന്നാലെ സ്വയം ക്വാറന്‍റീന്‍ ചെയ്ത താരം സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി പരിശോധന ഫലം പോസിറ്റീവായിരുന്നുവെന്നും അതുക്കൊണ്ടാണ് സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.
ആവശ്യമായ എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് ക്വാറന്‍റീനില്‍ കഴിയുന്നതെന്നും ഡോക്ടറുടെ ഉപദേശവും കൃത്യമായ ഇടവേളകളില്‍ സ്വീകരിക്കുന്നുണ്ടെന്നും അതിഥി പറയുന്നു. ആദ്യം സമ്മര്‍ദ്ദത്തില്‍ ആയെങ്കിലും COVID-19 പോസിറ്റീവായ ഒരാള്‍ ശാന്തനായിരിക്കണമെന്നാണ് അതിഥി പറയുന്നത്
Post Your Comments