ഉപ്പും മുളകും എന്ന പരമ്പരയിലെ നീലുവായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷ സാരംഗ്. പരമ്പരയില്‍ അഞ്ച് മക്കളുടെ അമ്മയാണ് താരമെങ്കില്‍, ജീവിതത്തില്‍ രണ്ട് പെണ്‍മക്കളുടെ അമ്മയും റിച്ചുവിന്റെ മുത്തശ്ശിയുമാണ് നിഷ.
സോഷ്യല്‍മീഡിയയിലൂടെ കുടുംബവിശേഷങ്ങള്‍ എല്ലാംതന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോള്‍ മകള്‍ക്കും മകളുടെ മകനുമൊത്തുള്ള സെല്‍ഫി പങ്കുവച്ചിരിക്കുകയാണ് നിഷ. നീലുവമ്മയേയും മകള്‍ ചിന്നുവിനേയും, റയാന്‍ ബേബിക്കും ആശംസകളുമായി നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ഇടുന്നത്.
Post Your Comments