അടുത്തിടെ തമിഴില്‍ ഒരു വെബ് സീരീസിലൂടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ അരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇപ്പോള്‍ തെലുങ്കിലെ ഒരു ഡിജിറ്റല്‍ സ്ട്രീമിംഗ് ആപ്പിലെ റിയാലിറ്റി ഷോയുടെ അവതാരകയാകാന്‍ ഒരുങ്ങുകയാണ്.
ഷോയിലെത്തുന്ന സെലിബ്രിറ്റി അതിഥികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവര്‍ക്ക് ചില ടാസ്ക്കുകള് നല്‍കുകയും ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിന് ഏഴ് ലക്ഷം രൂപയാണ് തമന്ന പ്രതിഫലമായി വാങ്ങുന്നത്.
എന്നാൽ ഇരുപത് എപ്പിസോഡാകുമ്പോൾ തമന്നയ്ക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുമെന്ന് സാരം. സീട്ടിമാര്‍ എന്ന ചിത്രത്തിലാണ് തമന്ന ഒടുവിലഭിനയിച്ചത്. കൊവിഡ് -19 വ്യാപനം കാരണം ഈ തെലുങ്കുചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്. വൻ പ്രേക്ഷക പിന്തുണയാണ് തമന്ന എത്തുമെന്നതിനാൽ ആരാധകർ നൽകുന്നത്.
Post Your Comments