GeneralLatest NewsMollywood

തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത്; ഷംന കാസിം

അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങള്‍ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങള്‍ക്കറിയില്ല.

വിവാഹാലോചനയുടെ പേരില്‍ വ്യാജ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളും നല്‍കി പണം തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഘത്തിനെതിരെ പരാതി നല്കിയിരിക്കുകയാണ് നടി ഷംന കാസിമിന്റെ കുടുംബം. ബ്ലാക്മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുെതന്ന് അഭ്യര്‍ത്ഥിച്ച്‌ നടി ഷംന രംഗത്ത്. ഇന്‍‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്. ഈ ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയറിയിച്ച ഷംന തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ടു.

ഷംനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

‘ഈ പരീക്ഷണഘട്ടത്തില്‍ എനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. എന്റെ കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാസ്തവവിരുദ്ധമായ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. ഈ ബ്ലാക്മെയ്ലിങ് കേസിലെ കുറ്റക്കാരെയോ അവരുടെ ഗ്യാങിനെയോ എനിക്കറിയില്ല. അതുകൊണ്ട് ദയവ് ചെയ്‍ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

വിവാഹാലോചനയുടെ പേരില്‍ വ്യാജ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളും നല്‍കി വഞ്ചിതരായതിന് ശേഷമാണ് എന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങള്‍ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങള്‍ക്കറിയില്ല.

എന്റെ പരാതിക്ക് പിന്നാലെ കേരള പൊലീസ് വളരെ സ്‍തുത്യര്‍ഹമായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്‍ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്ബോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്‍കിയ പിന്തുണയില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ ഞാന്‍ നല്‍കിയ കേസിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു – ഷംന കാസിം കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button