CinemaGeneralLatest NewsMollywoodNEWS

അതറിയാൻ ഞാനേറെ വൈകിപ്പോയിരുന്നു; തുറന്നു പറച്ചിലുമായി നടി ഷംന കാസിം

സുരക്ഷ കണക്കിലെടുത്താണ് പരാതി നല്‍കിയതെന്നും ഷംന

ഏറെനാളായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പ്രഫഷനല്‍ തട്ടിപ്പുകാരെന്ന് ഷംന കാസിം. . മറ്റൊരാളുടെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് വിവാഹം ആലോചിച്ചത്. ഫോണില്‍ വിളിച്ചവരല്ല പെണ്ണു കാണാന്‍ വീട്ടില്‍ വന്നത്. പ്രതികളെ കുറിച്ച്‌ നേരത്തെ സംശയമുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് പരാതി നല്‍കിയതെന്നും ഷംന വ്യക്തമാക്കി.

നടന്നത് വലിയ തട്ടിപ്പാണെന്ന് മനസ്സിലായത് വളരെ വൈകിയെന്നും ഷംന പറഞ്ഞു, യഥാർഥത്തിൽ ഷാജി പട്ടക്കര എന്ന പ്രൊഡക്ടഷന്‍ കണ്‍ട്രോളറാണ് ഫോണ്‍ നമ്പർ കൈമാറിയത്. എന്നോട് ചോദിച്ചിട്ടല്ല ഫോണ്‍ നമ്ബര്‍ കൈമാറിയത്. ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ നൽകാൻ അവരുടെ അനുവാദം ചോദിക്കേണ്ടതാണ്.

ഇനി പെണ്‍കുട്ടിയും ഇത്തരത്തില്‍ ഒരു തട്ടിപ്പിന് ഇരയാകരുത്. അതുകൊണ്ടാണ് പരാതി നല്‍കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. സംഭവം അറിഞ്ഞപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് താരങ്ങളും സംഘടനാ പ്രവര്‍ത്തകരും വിളിച്ചിരുന്നു. വലിയ പിന്തുണ തന്നെയാണ് അവര്‍ നല്‍കിയതെന്നും ഷംന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button