സോഷ്യല്‍ മീഡിയയില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന നടിമാരില്‍ ഒരാളാണ് സാനിയ. തന്റെ വസ്ത്രധാരണ രീതികള്‍ക്ക് ലഭിക്കുന്ന മോശം കമന്റുകളെ വകവയ്ക്കാതെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സാനിയ സോഷ്യല്‍ മീഡിയയില്‍ തന്റെ നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ച ആളെ തുറന്നുകാട്ടിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്നചിത്രം അയച്ചുനല്‍കി സമാനമായ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.
പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷയുള്ള തലമുറ എന്ന മന്ത്രിയുടെ അഭിസബോധന കേട്ടശേഷം ഇത്തരമൊരു സന്ദേശം വന്നപ്പോഴുള്ള വൈരുദ്ധ്യത്തെയാണ് സാനിയ ചൂണ്ടിക്കാണിച്ചത്. ” യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടന്‍ കമന്റുകള്‍ കാണുമ്ബോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന്” സാനിയ പറയുന്നു.
Post Your Comments