GeneralLatest NewsTV Shows

തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെ; ടിക്ക്ടോക്കും ഹലോയുമില്ലാതെ എങ്ങനെ കഴിയും എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സാധിക

ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് സാധിക. ആരാധകരുമായി സംവദിക്കാറുള്ള താരം ഇന്ത്യയില്‍ ടിക് ടോക്ക്, ഷെയറിറ്റ് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെപ്പറ്റി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പലരും ടിക്ക്ടോക്കും ഹലോയുമില്ലാതെ എങ്ങനെ കഴിയും എന്ന് ചോദിച്ചു നിരവധി മെസ്സേജുകള്‍ തനിക്ക് വരുന്നുണ്ടെന്നു പറഞ്ഞ സാധിക അത്തരക്കാര്‍ക്ക് മറുപടി പറയുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ.

താന്‍ ആദ്യമായി ഒരു മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്ബോഴാണെന്നും അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്ബത്തൂര്‍ പോയപ്പോളാണ്. തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല. ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button