GeneralLatest NewsMollywood

ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, അതോടെ എനിക്ക് ലാലങ്കിളിനെ കാണുന്നതെ പേടിയായി: കല്യാണി പ്രിയദര്‍ശന്‍

ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിച്ചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല

മലയാളത്തിന്റെ പ്രിയ താരമായി മാറുകയാണ് കല്യാണി. പ്രിയദര്‍ശന്‍- ലിസി ദമ്ബതികളുടെ മകളായ കല്യാണിയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ചിത്രം എന്ന സിനിമ കണ്ടതിനു ശേഷം ലാല്‍ അങ്കിളിനെ പേടിയായിരുന്നു എന്ന് കല്യാണി ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകള്‍ വീണ്ടും വൈറല്‍ ആകുന്നു.

മോഹന്‍ലാല്‍, ലിസി, രഞ്ജിനി തുടങ്ങിയവര്‍ പ്രമുഖ വേഷത്തില്‍ എത്തിയ സിനിമയാണ് ചിത്രം. ‘സിനിമ റിലീസാകുമ്ബോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റു മരിക്കും. ഇതു കണ്ട ശേഷം ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിച്ചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’. കല്യാണി പറയുന്നു.

ഹൃദയം, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button