CinemaGeneralKollywoodLatest NewsNEWS

ഇളയ​ദളപതി വിജയുടെ ബി​ഗിലിലെ ലുക്ക് സുശാന്ത് സിങ് രജ്പുതിൽ നിന്ന് കടമെടുത്തത്; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

അര്‍ച്ചന കുലപതിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ജൂൺ 14ന് ആണ് സുശാന്ത് സിങ് രജ്പുത് മരണമടഞ്ഞത്. ഇതോടെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. ദളപതി വിജയ് വേഷമിട്ട ‘ബിഗില്‍’ ചിത്രത്തിനും സുശാന്തുമായി ഒരു ബന്ധമുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ അര്‍ച്ചന കുലപതിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വമ്പൻ ഹിറ്റായി മാറിയ ബിഗിലില്‍ വിജയ്‌യുടെ അച്ഛന്‍ കഥാപാത്രമായ രായപ്പന്റെ ലുക്ക് സുശാന്ത് അഭിനയിച്ച ‘ചിച്ചോരെ’ എന്ന ബോളിവുഡ് ചിത്രത്തിലെ അദ്ദേഹത്തിന്റെ വയസ്സായ ഗെറ്റപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതാണ് എന്ന് അര്‍ച്ചന പറയുന്നു. രായപ്പന്‍ എന്ന കഥാപാത്രമായി മറ്റേതെങ്കിലും സീനിയര്‍ നടന്മാരെ കൊണ്ടു വരാനാണ് തീരുമാനിച്ചിരുന്നത്. വിജയ്‌യെ വയസ്സായ ഒരു കഥാപാത്രമാക്കി മാറ്റാന്‍ കഴിയുമോയെന്ന് സംശയമായിരുന്നു എന്ന് അര്‍ച്ചന പറയുന്നു.

പക്ഷേ ചിച്ചൊരെയില്‍ സുശാന്ത് പ്രായമായ കഥാപാത്രമായി വന്നത് കണ്ടപ്പോള്‍ ആ ലുക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരു സ്‌കെച്ച് തയാറാക്കുകയും അത് വിജയ്‌യെ കാണിച്ചു. ഇതോടെ ആ കഥാപാത്രം കൂടി ചെയ്യാന്‍ വിജയ് തയ്യാറായിരുന്നു എന്നും അര്‍ച്ചന പറഞ്ഞു.

shortlink

Post Your Comments


Back to top button