സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയ്നെതിരെയുള്ള ലൈംഗികാതിക്രമകേസ്.നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റൈനെതിരെ പരാതിപ്പെട്ടത്. ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്സ്റ്റെയിന് ഇപ്പോള്‍ കഴിയുന്നത്. മാര്‍ച്ച് 11നാണ് വെയ്ന്സ്റ്റെയ്ന് അറസ്റ്റിലായത്. ഇപ്പോള്‍ ലൈംഗികാതിക്രമകേസില്‍ രണ്ടെണ്ണം ഒത്തുതീര്‍പ്പിലേക്ക്.
ഹാര്‍വിക്കെതിരെ ആരോപണമുയര്‍ത്തിയ രണ്ട് പേരുമായി ഒത്തുതീര്‍പ്പിന് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. 143.56 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് രണ്ട് കേസുകള്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നത്. അതേസമയം ഇതേ കേസില്‍ മറ്റ് ആറോളം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വാദിഭാഗം വക്കീല്‍ ഈ സംഭവത്തെ മൊത്തക്കച്ചവടം എന്നാണ് വിശേഷിപ്പിക്കുന്നത്.
ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്സ്റ്റെയിന് ഇപ്പോള്‍ കഴിയുന്നത്. മാര്‍ച്ച് 11നാണ് വെയ്ന്സ്റ്റെയ്ന് അറസ്റ്റിലായത്. വെയ്ന്‍സ്റ്റെയ്നെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്ക്കുന്നതാണെന്നു കണ്ടെത്തി. 2006 ല്‍ വെയ്ന്‍സ്റ്റെയ്ന്റെ അപാര്ട്മെന്റില് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ല്‍ പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീയെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ന്സ്റ്റെയ്ന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
Post Your Comments