മിക്കപ്പോഴും റേഷന്‍കടയില്‍ നിന്ന് കിട്ടുന്ന അരിയില്‍ നിറയെ കല്ലാണ്, അരിയ്ക്ക് മണമാണ് എന്നൊക്കെ നിരവധി പരാതികള്‍ നമ്മള് കേട്ടിട്ടുണ്ട്.
പക്ഷേ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവര് റേഷനരി വാങ്ങില്ല എന്നൊരു ധാരണയും പൊതുസമൂഹത്തിനുണ്ട്. എന്നാല്‍ റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണമേന്മയെ കുറിച്ചാണ് സംവിധായകന് രഞ്ജിത് ശങ്കര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇന്ന്”റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പര്‍ മാര്‍ക്കറ്റ് അരിയേക്കാള്‍ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതി.
https://www.facebook.com/ranjithsankar.dnb/posts/10158662857953792
Post Your Comments