ബോളിവുഡ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആമിര്‍ ഖാന്റെ മാതാവ് സീനത്ത് ഹുസൈന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. . താരത്തിന്റെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്ക് ഇടവച്ചിരുന്നു.
എന്നാൽ തന്റെ മാതാവിന് കോവിഡ് പരിശോധന നടത്തുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ആമിര്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ പരിശോധന ഫലം പുറത്തുവന്ന കാര്യവും അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. സീനത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്
നിങ്ങൾ”എല്ലാവര്ക്കും നമസ്കാരം, അമ്മി കോവിഡ് 19 നെഗറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് ഏറെ ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും എല്ലാവര്ക്കും നന്ദി, സ്നേഹം. ആമിര്‍” കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments