GeneralLatest NewsTV Shows

വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം ആണ് തലയില്‍ തട്ടമിട്ട് മതം മാറി എന്നു കാണിച്ചത്, തന്റെ ഭര്‍ത്താവ് പറഞ്ഞതെല്ലാം സത്യമാണ്; ബഷീറിനെതിരെയുള്ള ആരോപണത്തില്‍ മറുപടിയുമായി ആദ്യ ഭാര്യ സുഹാന

ശ്രിയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്. ഒരിക്കല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവര്‍ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു

ടെലിവിഷന്‍ അവതാരക ശ്രീയ അയ്യര്‍ തന്റെ പ്രണയ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു. പേര് വെളിപ്പെടുത്താതെയായിരുന്നു തന്റെ മുന്‍ബന്ധത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ മനസ് തുറന്നത്. ശരീരിരികവും മ എ ആന്‍ അസികവുമായ പീഡനങ്ങള്‍ നേരിടെണ്ടി വന്നിരുന്നുവെന്നു ശ്രിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് താരം ബഷീര്‍ ബഷിയാണ് താരത്തിന്റെ കാമുകന്‍ എന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിക്കുകയും ബഷീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ബഷീറിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുഹാനയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ”ശ്രിയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്. ഒരിക്കല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവര്‍ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു. വീട്ടില്‍ വന്നപ്പോള്‍ താന്‍ അനുഭവിക്കേണ്ടി വന്ന പല തരത്തിലുള്ള കഥകള്‍ ഞങ്ങളോട് പറഞ്ഞു. എല്ലാം ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രാപ്പില്‍ ആകുന്നതെന്നും സുഹാന പറയുന്നു. ബഷീറിനെ ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബഷീര്‍ തന്നോട് പറഞ്ഞിരുന്നു. ശ്രിയയുടെ വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം ആണ് തലയില്‍ തട്ടമിട്ട മതം മാറി എന്നു കാണിച്ചതും, ചാനല്‍ പരിപാടികളില്‍ പോയി പങ്കെടുത്തതും. ഇതിനൊക്കെ ഞങ്ങളെ കൊണ്ട് അവര്‍ സമ്മതിപ്പിക്കുക ആയിരുന്നു. ബഷീര്‍ ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ല’ ‘ സുഹാന പറയുന്നു.

ആരൊക്കെ വിശ്വസിച്ചില്ലെങ്കിലും ബഷീറിന്റെ ആരാധകര്‍ അദ്ദേഹത്തെ വിശ്വസിക്കും എന്നും സുഹാന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button