
ഏറെ ആരാധകരുള്ള താരപുത്രിയാണ് ഇറ ഖാന്‍. ബോളിവുഡ് താരം അമീര്‍ ഖാന്റെ മകളായ ഇറയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സാണുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇറയുടെ ലൈവ് വര്‍ക്കൗട്ട് വീഡിയോ ആണ്.
ഫിറ്റ്‌നസ് ട്രെയിനര്‍ ഡേവിഡ് പോസ്‌നിക്കിനൊപ്പമായിരുന്നു ഇറയുടെ ഓണ്‍ലൈന്‍ ട്രെയ്‌നിങ്. ആ വീഡിയോയില്‍ ഇടിച്ചു കയറുകയാണ് അമീര്‍. മകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാന്‍ നില്‍ക്കാതെ ഒരു ഹലോ പറഞ്ഞു പോവുകയായിരുന്നു താരം.
അപ്രതീക്ഷിതമായി അമീറിനെ കണ്ടതോടെ മകള്‍ക്കൊപ്പം കുറച്ച് പുഷ് അപ്‌സും പാന്‍ഡ് സ്റ്റാന്‍ഡ്‌സും സ്‌ക്വാട്‌സും ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ഡേവിഡ് ചോദിച്ചും. എന്നാല്‍ ഹലോ പറയാന്‍ വന്നതാണെന്നും പറഞ്ഞു താരം പിന്‍മാറി
Post Your Comments