അടുത്തിടെ മൂന്നാമതും വിവാഹിതയായ വനിതയുടെ ഭർത്താവ് പീറ്റര്‍ പോളിനെതിരെ മുൻഭാര്യ രംഗത്തു വന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വനിത.
ആദ്യമേ ‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതു പോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണി നോക്കൂ.’–വനിത കുറിച്ചു.
ഇക്കഴിഞ്ഞ ജൂൺ 27-നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തു വരുന്നത്. പീറ്ററും ഭാര്യയും ദാമ്പത്യത്തിലെ അസ്വാരസ്യതകൾ മൂലം 7 വർഷമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments