ഇന്ന് മലയാളത്തിന്റെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ജന്മദിനമാണ്. മിമിക്രിയിലൂടെ സിനിമയിലേയ്ക്ക് എത്തി ദേശീയ പുരസ്കാരം വരെ സ്വന്തമാക്കി ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്നു തെളിയിച്ച സുരാജ് സിനിമാ അഭിനയത്തിന്റെ ആദ്യ കാലങ്ങളില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നു പറയുന്നു.
” ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് ചിലർ പറഞ്ഞത് ഇങ്ങനെയാണ്. അവൻ തിരുവനന്തപുരം ഭാഷ കൊണ്ട് മാത്രം അഭിനയിക്കുന്നവനാ. രണ്ടു പടം, അതിനപ്പുറം പോകില്ല. മറ്റ് ചിലർ സുരാജേ സ്ഥിരം ഈ തിരുവനന്തപുരം ഭാഷ ചെയ്യേണ്ട മാറ്റിപ്പിടിക്കണം എന്ന് ഉപദേശിക്കും.ഇത് കേട്ട് ഇനി തിരുവനന്തപുരം ഭാഷ പറയില്ലെന്നു തീരുമാനിച്ച് ഞാൻ സെറ്റിൽ ചെല്ലും. അപ്പോൾ ചില സംവിധായകർ പറയും സുരാജേ ഒരു സീൻ നമ്മളെ തിരുവനന്തപുരം ഭാഷയിൽ അങ്ങ് തകർത്തേക്ക്, നന്നായിരിക്കും. അതായിരുന്നു അവസ്ഥ.”
സുരാജിനെ നായകനാക്കി ചില ചിത്രങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആദ്യകാലത്ത് മുൻനിരനായികമാർ സുരാജിന്റെ നായികയാവാനില്ലെന്ന് നിലപാടെടുത്തിരുന്നുവെന്ന് സുരാജ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ” ‘ പലമുൻനിര നായികമാരും ആദ്യകാലങ്ങളിൽ എന്റെ നായിക ആകാൻ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. താരം പറഞ്ഞു
ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയിലൂടെമികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരാജ് സ്വന്തമാക്കി. എന്നാല്‍ ”കോമഡിയും കളിച്ചോണ്ട് നടക്കുന്ന ഇവനെന്തിനാണ് അവാർഡ് നൽകിയത് . എന്തായാലും ഇവന് കാശ് കൊടുത്തെന്നും വാങ്ങിക്കാനുള്ള കഴിവില്ല. പിന്നെ എങ്ങനെ എന്ന് വരെ ചിന്തിച്ചവരുണ്ടെന്നു” താരം പറയുന്നു.
ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷി, കുട്ടപ്പൻ പിള്ളയുടെ ശിവരാത്രി, തീവണ്ടി, നീരാളി, മിഖായേൽ, യമണ്ടൻ പ്രേമകഥ കഥ തുടങ്ങിയ ചിത്രങ്ങളും മികച്ച വേഷങ്ങള്‍ സുരാജിന് സമ്മാനിച്ചു.
Post Your Comments