
ഷക്കീലയിൽ നായികയായെത്തുന്നു പ്രശസ്ത നടി സരയു, പ്രശസ്ത നടി സരയു പ്രധാന കഥാപാത്രമായി എത്തുന്ന ഷക്കീല എന്ന ഹ്രസ്വചിത്രം ജൂലായ് ആറിന് റിലീസ് ചെയ്യും.
ഫ്രൈഡേ ക്ളബ് ഖത്തര്‍ നിര്‍മ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. മികച്ച കഥാപാത്രത്തെയാണ് സരയു അവതരിപ്പിക്കുന്നത്. അമല്‍ കെ. ബേബിയാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷിജു എം. ഭാസ്കര്‍, ചിത്രസംയേജനം നിര്‍വഹിക്കുന്നത് ഹിഷാം യൂസഫാണ്.
കൂടാതെ ചിത്രത്തിന് മനുരമേശന്‍ സംഗീതം പകരുന്നു.അതേസമയം പച്ച എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് സരയു.നിരവധി സംഗീത ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്നാൽ ദിശയുടെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. അടുത്തായി റിലിസീന് ഒരുങ്ങുന്ന ഷെയ് ന്‍ നിഗം സിനിമ ഉല്ലാസത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Post Your Comments