വ്യത്യസ്ത ഭാഷകളിൽ ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങുന്നു. പി.സി സുധീര്‍ സംവിധാനം ചെയ്യുന്ന ‘ആനന്ദകല്യാണം’ എന്ന ചിത്രത്തിലൂടെയാണ് സന മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഗായകന് കെ.എസ് ഹരിശങ്കറിന്റെ കൂടെയാണ് സന പാടുന്നത്.
കൂടാതെ സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, നജീബ് അര്‍ഷാദ്, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.
എന്നാൽ ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന് പി.സി സുധീര്‍ബാബു പറയുന്നത്. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.
Post Your Comments