GeneralLatest NewsMollywood

പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലില്‍ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്; രജീഷ വിജയന്‍

കുട്ടി നില്‍ക്കുന്നതിന്റെ അടുത്ത് സീറ്റില്‍ ആന്റിമാര്‍ അടക്കം ഇക്കാര്യങ്ങള്‍ കാണുന്നുണ്ടെങ്കിലും അവര്‍ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാല്‍ താന്‍ അയാളോട് ദേഷ്യപെട്ടന്നും താരം

അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് രജീഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ സംസ്ഥാനപുരസ്കാരം നേടിയ രജീഷ തന്റെ +2 കാലഘട്ടത്തില്‍ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ്.

പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, ബസ് യാത്രയ്ക്ക് കിടയില്‍ ഉണ്ടായ ഒരു സംഭവമാണ് താരം പങ്കുവച്ചത്. വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസില്‍ യാത്ര ചെയ്യുമ്ബോള്‍ താന്‍ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്ബിയില്‍ പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പില്‍ കിളിയും നില്പുണ്ട്. തിരക്കുള്ള ബസില്‍ കമ്ബിയില്‍ പിടിച്ചു ആ കൊച്ചു പെണ്ണ്കുട്ടി പേടിച്ചു നില്‍ക്കുന്ന കണ്ടപ്പോളാണ് താന്‍ ശ്രദ്ധിച്ചതെന്നും, സ്റ്റെപ്പില്‍ നില്‍ക്കുന്ന കിളി കമ്ബിക്ക് ഇടയില്‍ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലില്‍ തൊട്ടുകൊണ്ട് ഇരിക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നില്‍കുകയിരുന്നു.

കുട്ടി നില്‍ക്കുന്നതിന്റെ അടുത്ത് സീറ്റില്‍ ആന്റിമാര്‍ അടക്കം ഇക്കാര്യങ്ങള്‍ കാണുന്നുണ്ടെങ്കിലും അവര്‍ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാല്‍ താന്‍ അയാളോട് ദേഷ്യപെട്ടന്നും താരംഒരു അഭിമുഖത്തില്‍ പങ്കുവച്ചു. തന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി തന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോള്‍ കരണം നോക്കി ഒരണം കൊടുത്തെന്നും രജീഷ പറയുന്നു. പിന്നീട് ആളുകള്‍ അയാളെ ബസില്‍ നിന്നും ഇറക്കി വിട്ടെന്നും ബസ് ആ കുട്ടിയുടെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞെന്നും രജീഷ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button