പല വർഷങ്ങളിൽ ഇരുപത് യുവതികളെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥ സിനിമയാവുന്നു. മലയാളി സംവിധായകന് രാജേഷ് ടച്ച് റിവര്‍ മലയാളം, ഹിന്ദി, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് സയനൈഡ് എന്നാണ് പേരിട്ടിരിക്കുന്നത്.
കൂടാതെ വ്യവസായിയായ പ്രദീപ് നാരായണന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.
സയനൈഡ് മോഹനെ മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് രണ്ട് ദിവസം മുന്‍പാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സയനൈഡിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തിയ വ്യക്തിയാണ് മോഹൻ.
Post Your Comments