ലോക്ഡൌണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ റോഡില്‍ പച്ചക്കറി വില്പന നടത്തിയ ബോളിവുഡ് നടന് ജാവേദ് ഹൈദറിന്റെ വിഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ആ വീഡിയോയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം താന്‍ പച്ചക്കറി വില്പന നടത്തിയിട്ടില്ലെന്നും ആളുകളെ പ്രചോദിപ്പിക്കാന്‍ ചെയ്ത ഒരു വിഡിയോ മാത്രമാണ് അതെന്നും ജാവേദ് പറയുന്നു.
റോഡരികില്‍ നിന്ന് ഉന്തുവണ്ടിയില്‍ ജാവേദ് പച്ചക്കറി വില്‍ക്കുന്ന ദൃശ്യങ്ങള്‍ ചലചിത്രതാരമായ ഡോളി ബിന്ദ്ര പങ്കുവച്ചതോടെയാണ് വൈറലായത്. ഷൂട്ടുകള്‍ നിലച്ചതോടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ജാവേദ് പച്ചക്കറി വില്ക്കാന് ഇറങ്ങിയത് എന്നായിരുന്നു വീഡിയോയ്ക്കൊപ്പം പ്രചരിച്ചത്. ഇതിനുപിന്നാലെ കഷ്ടപ്പാടിനിടയിലും പോരാടാനുള്ള ജാവേദിന്റെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്. എന്നാല്‍ ഭാഗ്യവശാല്‍ തനിക്കിപ്പോള്‍ സാമ്ബത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും ലോക്ക്ഡൗണില്‍ വെറുതെ ഇരുന്നപ്പോള്‍ സമയം കളയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇത്തരം വിഡിയോകള്‍ എന്നും ജാവേദ് പറയുന്നു.
സിനിമാതാരങ്ങളടക്കം പലരും ജോലിയില്ലാതെയായതിനെ തുടര്‍ന്ന് സമ്മര്ദ്ദങ്ങല്ക്കിടയില് ആത്മഹത്യയിലേക്കെത്തുന്നത് കണ്ടതിനാല്‍ ആളുകളെ പ്രചോദിപ്പിക്കുന്ന വിഡിയോകള്‍ ചെയ്യാം എന്ന് ചിന്തിച്ചതാണ് അത്തരം വീഡിയോകള്‍ക്ക് പിന്നില്‍ എന്ന് ജാവേദ് വ്യക്തമാക്കി. ഒരു തൊഴിലിനെയും കുറച്ചുകാണണ്ട കാര്യമില്ലെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും നടന്പറഞ്ഞു. കൂടാതെ ഭാവിയില്‍ പച്ചക്കറി വില്‍ക്കേണ്ട അവസ്ഥ വന്നാല്‍ അത് ചെയ്യാന്‍ താന്‍ ഒരു നാണക്കേടും വിചാരിക്കില്ലെന്നും ജാവേദ് പറഞ്ഞു.
Post Your Comments