മകന് കാറിടിച്ച് പരുക്കേറ്റ സംഭവത്തില്‍ യഷ് രാജ് ചോപ്രയുടെ കുടുംബത്തിനെതിരെ വിമര്‍ശനവുമായി നടന് ഗോവിന്ദ. ബുധനാഴ്ചയാണ് അമിതാഭ് ബച്ചന്റെ വീടിന് സമീപം വച്ച് ഗോവിന്ദയുടെ മകന് യഷ് വര്ദ്ധന് അഹൂജയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. യഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയുടെ വാഹനമാണ് ഇടിച്ചത്. തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് ക്ഷമാപണം നടത്തിയിരുന്നു. കാര്യങ്ങള്‍ അന്വേഷിക്കാന്‍ കമ്ബനിയുടെ മാനേജര്‍ റിഷഭ് ചോപ്രയും എത്തിയിരുന്നു. എന്നാല്‍ ഏറെക്കാലത്തെ ബന്ധമുള്ള യഷ് രാജ് കുടുംബം മകനേക്കുറിച്ച് തിരക്കിയില്ലെന്നാണ് ഗോവിന്ദയുടെ പരാതി.
യഷ് രാജ് ഫിലിംസിന്റെ കാറാണ് മകനെ ഇടിച്ചത്. എന്നിട്ടും അവന്റെ വിവരം പോലും യഷ് രാജ് ഫിലിംസ് അന്വേഷിച്ചില്ല. കാര്യങ്ങള്‍ അന്വേഷിക്കാന്‍ കമ്ബനിയുടെ മാനേജര്‍ റിഷഭ് ചോപ്രയും എത്തിയിരുന്നു. എന്നാല്‍ ഏറെക്കാലത്തെ ബന്ധമുള്ള യഷ് രാജ് കുടുംബം മകനേക്കുറിച്ച് തിരക്കിയില്ലെന്നാണ് ഗോവിന്ദയുടെ പരാതി. അവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടലുണ്ടെന്നും താരം പറഞ്ഞു.
Post Your Comments