ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ് 2 വിലൂടെ ജനപ്രീതി നേടിയ താരമാണ് ദയ അശ്വതി. ബിഗ്ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി എത്തിയ ദയ ഡോക്ടര്‍ രജിത് കുമാറുമായി കൂടുതല്‍ അടുപ്പത്തില്‍ ആയിരുന്നു. ഷോയില്‍ നിന്ന് പുറത്തെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീമായ ദയ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതോടെ രജിത് കുമാര്‍ ആണോ വരന് എന്നായി സംശയം. ഇപ്പോള്‍ ബാബുവേട്ടന് എന്ന പേരിനോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ദയ. എന്താണ് ബാബേട്ടാ എന്നെഴുതിയ ടീഷര്‍ട്ട് രഘു ഉപേക്ഷിച്ചപ്പോള്‍ ദയ എടുത്തിരുന്നു.
ദയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്താണ് ബാബേട്ടാ, ഈ മഞ്ഞ ട്ടീ ഷര്‍ട്ട് എവിടെ എന്നു പലരും ചോദിച്ചു? ഇതാണ് ആ മഞ്ഞ ട്ടീഷര്‍ട്ട്. രഘു ആ ട്ടീഷര്‍ട്ട് ഊരി വേസ്റ്റ് ബോക്സില്‍ ഇട്ടപ്പോള്‍ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു. രഘുവില്‍ നിന്നാണ് ബാബുവേട്ടന് എന്ന പേര് മാഷിന്റെ വീട്ടില്‍ വിളിക്കുന്ന വിളി പേര് ആണ് എന്ന് ഞാന്‍ അറിഞ്ഞത്, രഘു ഈ ട്ടീഷര്‍ട്ട് ഊരി വേസ്റ്റില്‍ കളയുമ്ബോള്‍ പറഞ്ഞ വാക്കുകളാണ് എനിക്ക് ഈ ഷര്‍ട്ട് എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
രഘു പറഞ്ഞത് ഇങ്ങനെ ആ മനുഷ്യനെ ഞാന്‍ വെറുക്കുന്നു അയാളുടെ പേരു ഉള്ള ഈ ടീ ഷര്‍ട്ടുപോലും എനിക്ക് ഇനി വേണ്ട എന്ന് ,മാഷിന്റെ കൂടെ നടന്ന് ജനങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ആണ് ഇവരുടെ ഉദ്ദേശം എന്ന് ഇത്രയും രഘു ചെയ്തപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് മാഷിനോട് ഉള്ളത് ആരാധനമാത്രം ആണ് പ്രണയം അല്ല, പിന്നെ എന്റെ ഭര്‍ത്താവിന്റെ പേരും ബാബു എന്നാട്ടോ, അതു കൊണ്ടും ഞാന്‍ ഈ പേരിനേ സ്നേഹിക്കുന്നു.
എന്റെ രണ്ടു മക്കളെ ഇന്നും അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തില്‍ ഒത്തിരി ഇഷ്ട്ടവും ആണ് .എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേര്‍പിരിച്ചു. മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാന്‍ ചിന്തിച്ചു പക്ഷെ എന്റെ മക്കളെ ഓര്‍ക്കുബോള്‍ കഴിയുന്നില്ല, വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട.
എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എന്റെ മക്കള്‍ വരും എനിക്ക് ഉറപ്പുണ്ട്, 22വയസ്സ് ല്‍ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തില്‍ ഞാന്‍ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ട, വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടന് എന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ട് ആ ഓര്‍മ്മകളുമായി എന്റെ മക്കള്‍ക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാന്‍ ജീവിച്ചു തീര്‍ക്കും.
Post Your Comments