നഗ്നശരീരത്തില് കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഇത് അറിവിന്റെ പുസ്തകം അല്ല ചാട്ടവാര്‍ അടി കിട്ടാത്തതിന്റെ കേടാണെന്നാണ് ബിഗ് ബോസ് താരം ദയ അശ്വതിയുടെ വിമര്‍ശനം. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരത്തിനെതിരെ ദയ രംഗത്ത് എത്തിയത്.
”ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ കണ്ട് മനസിലാക്കാന്‍ വേണ്ടിയാണ് രഹ്നയുടെ വീഡിയോ താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അവള് എന്താണ് കാണിക്കുന്നത് എന്ന് പുറം ലോകവും അറിയണം. നാളെ ഇതേ പോലെ ഒന്ന് ചെയ്യാന്‍ അവള്‍ക്ക് മുട്ടുവിറക്കണം. മുന്‍പ് അവള് ഒരു ചാളക്കറിയുടെ വീഡിയോയുമായി വന്നിരുന്നു. അന്ന് തന്നെ അവളെ അടിച്ചോടിക്കണമായിരുന്നു. ഇനങ്ങനെയാണോ എല്ലാവരും ചാളക്കറി വയ്ക്കുന്നത്. ഇവള്‍ക്ക് ചാനലിന്റെ റീച്ച് കൂട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരം കോപ്രായങ്ങള്‍ കാണിക്കുന്നത്. അവള് കാണിച്ചത് എനിക്ക് ആലോചിക്കാന്‍ വയ്യ” ദയ അശ്വതി പറയുന്നു.
”ഒരു രഹ്ന ഫാത്തിമ അല്ല, ഒരുപാട് രഹ്ന ഫാത്തിമാര് ഉണ്ട്. ഇവരുടെ വളര്‍ച്ചയെ തടയിടണം. പത്തിക്ക് തന്നെ അടിച്ചൊതുക്കണം എന്നും ദയ വീഡിയോയിലൂടെ പറയുന്നു. എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ട് അവള്‍ക്കടെ ചാനല്‍ തന്നെ ഇല്ലാതാക്കണം. ആദ്യം തന്നെ അവളുടെ ചാനലിന് എതിരെ ആകണം പരാതി. മര്യാദക്ക് വീഡിയോ ഇടുവല്ലല്ലോ അവള് ചെയ്തത്. ചാള കറി അല്ലെ വയ്ക്കുന്നത് അല്ലാതെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള കറി അല്ലല്ലോ.
പണ്ട് അവര്‍ ഒരു പെയിന്റ് അടിക്കുന്ന വീഡിയോ പങ്ക് വച്ചിരുന്നു. അന്ന് പെയിന്റ് അടിക്കുന്നതിനെതിരെ നമ്മള് പ്രതികരിച്ചിരുന്നു എങ്കില്‍ ഇന്ന് അവളുടെ മക്കളുടെ ഭാവി ഇങ്ങനെ ആകില്ലായിരുന്നുവെന്നും ദയ പറയുന്നു. സ്വന്തം മക്കളുടെ മുന്പില് എങ്ങനെ ഇങ്ങനെ പറ്റുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഭര്ത്താക്കന്മാരുടെ മുന്പില് ഡ്രസ്സ് അഴിക്കാന്‍ മടിയുള്ള സ്ത്രീകള്‍ ഇന്നും ഉണ്ട്. അതിന്റെ ഇടയില്‍ ആണ് ഇത്തരക്കാര്‍ എത്തുന്നത്. അറിവിന്റെ പുസ്തകം ആണ് പോലും. എന്താണ് അവള് കാണിച്ചത്. അവളുടെ ഭര്‍ത്താവ് എന്ന് പറയുന്ന ആള് ആണുങ്ങള്‍ക്ക് തന്നെ അപമാനം ആണെന്നും ദയ പറയുന്നു.
”പുരുഷന്മാര് അമ്ബലത്തില്‍ ഷര്‍ട്ട് ഇടാതെ പോകും എന്ന് കരുതി സ്ത്രീകള്‍ ബ്ലൗസ് ഇടാതെ പോകുമോ? മാത്രമല്ല അമ്മമാരുടെ പാല് ചെറുപ്രായത്തില്‍ കുടിച്ചു എന്ന് കരുതി വലുതായാല്‍ കുടിക്കുമോ. ഇത്തരക്കാര്‍ അറിവിന്റെ പുസ്തകമല്ല. ലോക തോല്‍വികള്‍ ആണ് ഇവര്‍. സ്വയം പറയുന്നതാണ് അറിവിന്റെ പുസ്തകം എന്ന്, അല്ലാതെ മറ്റാരും പറയില്ല. ഇത്തരക്കാരെ ചാട്ടവാറിന് അടിക്കുകയാണ് വേണ്ടത്. തെറ്റ് ചെയ്താല്‍ അത് സമ്മതിക്കണം. കീഴടങ്ങണം അല്ലാതെ ന്യായീകരിക്കരുത്” ദയ വിമര്‍ശിച്ചു.
Post Your Comments