നിലനിൽക്കുന്ന അതിര്‍ത്തി പ്രശ്നങ്ങളെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച വിഷയത്തില്‍ വിമര്‍ശനങ്ങളും പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍, ”ചൈന മാപ്പുകള്‍ മാറ്റുന്നു, ഇന്ത്യ ആപ്പുകള്‍ നിരോധിക്കുന്നു” എന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന് ട്വീറ്റ് ചെയ്തിരിക്കുന്നു.
ഇന്ത്യ ”ആപ്പുകള്‍ ബാന്‍ ചെയ്ത് ചൈനയെ നേരിടും, കൊറോണ വൈറസിനെ നേരിടാന്‍ വിളക്കുകളും ദീപങ്ങളും” എന്നാണ് സംഗീത സംവിധായകന് വിശാല്‍ ദാഡ്ലാനി ട്വീറ്റ് ചെയ്തിരിക്കുന്നത്. ”ലോക്ഡൗണിനിടെ കേട്ട ഏറ്റവും മികച്ച വാര്‍ത്ത. ഒടുവില്‍ ആളുകളുടെ പരിഹാസ്യമായ വീഡിയോകള്‍ക്ക് ഞങ്ങള്‍ വിധേയരാകില്ലല്ലോ” എന്നാണ് മലൈക സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി.
ഇന്ന് ”ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം…” എന്നാണ് നടി റിച്ച ഛദ്ദ കുറിച്ചിരിക്കുന്നത്. ”ഒടുവില്‍ കുറച്ച് നല്ല വാര്‍ത്തകള്‍ കേട്ടു” എന്ന് നടന് കുശാല്‍ ടണ്ടണ് കുറിച്ചു. ”ടിക് ടോക് എന്ന വൈറസില്‍ നിന്നും രക്ഷിച്ചതിന് നന്ദി” എന്ന് നടി നിയ ശര്‍മ്മ കുറിച്ചു.
രാജ്യത്ത് ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Post Your Comments