BollywoodCinemaGeneralKollywoodLatest NewsNEWSTollywood

ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് എതിരെ ഗുരുതര ആരോപണവുമായി നടൻ വിദ്യുത് ജമാല്‍ രം​ഗത്ത്; വൈറൽ കുറിപ്പ്

ഏഴ് സിനിമകളുടെ റിലീസാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിക്കാനിരുന്നത്

ഗുരുതര ആരോപണവുമായി നടൻ വിദ്യുത് ജമാല്‍ രം​ഗത്ത്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെതിരെ നടന്‍ വിദ്യുത് ജമാല്‍. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപന പരിപാടിയില്‍ നിന്നും തന്റെ സിനിമയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വിദ്യുതിന്റെ പ്രതികരണം. വിദ്യുത് ജമാലിന്റെതടക്കം ഏഴ് സിനിമകളുടെ റിലീസാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിക്കാനിരുന്നത്.

പക്ഷേ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരുടെ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് മാത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ”ഒരു വലിയ അറിയിപ്പ് തന്നെയാണ്. ഏഴ് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും അഞ്ച് എണ്ണത്തിന് മാത്രമേ അര്‍ഹതയുള്ളു. 2 സിനിമകള്‍ക്ക് അറിയിപ്പോ ക്ഷണമോ ഇല്ല. ‘ഈ സൈക്കിള്‍ തുടരുന്നു” എന്നാണ് വിദ്യുതിന്റെ ട്വീറ്റ് പുറത്ത് വന്നിരിയ്ക്കുന്നത്.

നടൻ വിദ്യുത് ജമാലിന്റെ ‘ഖുദാ ഹാഫിസ്’ ചിത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യാനിരുന്നത്. കുണാല്‍ കെമ്മു ഒരുക്കിയ ‘ലൂട്ട്കേസ്’ ആണ് ഡിജിറ്റല്‍ സ്ട്രീമിംഗിനൊരുങ്ങിയ മറ്റൊരു ചിത്രം.

shortlink

Related Articles

Post Your Comments


Back to top button