GeneralKollywoodLatest News

പൊലീസുകാരെ മഹത്വവത്കരിച്ച്‌ അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുന്നു; രൂക്ഷ പ്രതികരണവുമായി ഹരി

സാത്താന്‍കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്.

തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവര്‍ പോലീസ് കസ്റ്റഡി മരണപ്പെട്ട സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്. സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. പൊലീസിനെ മഹത്വവല്‍ക്കരിച്ച്‌ സിനിമകള്‍ എടുത്തതില്‍ കുറ്റബോധം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ഹരി.

സൂര്യ പൊലീസ് വേഷത്തില്‍ എത്തിയ സിങ്കം സീരീസും വിക്രമിന്റെ സാമിയുമെല്ലാം ഒരുക്കിയ സംവിധായകനാണ് ഹരി. ‘പൊലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പൊലീസുകാരെ മഹത്വവത്കരിച്ച്‌ അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.” പ്രസ്താവനയില്‍ ഹരി പറയുന്നു.

“സാത്താന്‍കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം’ ഹരി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button