മലയാള സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നുവെന്നു നടന് നീരജ് മാധവ് തുറന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നു താരസംഘടനയായ അമ്മയ്ക്ക് നല്കിയ വിശദീകരണത്തിലും ഈ ആരോപണത്തില്‍ ഉറച്ചു നിന്ന താരം ആരുടെയും പേരെടുത്ത പറയാത്തത് ചര്‍ച്ചയാകുകയാണ്.
ഇതിനെ പരാമര്‍ശിച്ച് ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. പേര് വ്യക്തമാക്കാത്തതിനാല്‍ ഒരു യൂണിയന് മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് നിലവിലുള്ളതെന്നും അതിനാല്‍ സത്യസന്ധമായി പേര് തുറന്ന് പറയാനും അദ്ദേഹം പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ? പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് മൊത്തത്തില്‍ അല്ലല്ലോ ? നീരജിനെ നുള്ളിയത് ..അപ്പോള്‍ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് .. താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്നീഷ്യന്മാരെയും ,നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം … സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന് മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല . 2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട് . #SHIBUGSUSEELAN
Post Your Comments