![](/movie/wp-content/uploads/2020/06/ree.jpg)
വർഷങ്ങൾക്ക് മുൻപ് കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ നമ്മളിലെ എൻ കരളിൽ താമസിച്ചാൽ എന്നു തുടങ്ങുന്ന ഗാനം മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. ചിത്രത്തിലെ അപർണ എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കില്ല. താരം അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായെത്തിയ പതാക എന്ന ചിത്രത്തിലാണ്.
എന്നാൽ 2006- ൽ വിവാഹംചെയ്ത രേണുക പിന്നീട് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രേണുക.
എന്റെ വിവാഹശേഷം അമേരിക്കയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു കോട്ടയംകാരനായ ഫാദറാണ് അവിടെയുള്ള കുട്ടികളെ ഡാൻസ് പഠിപ്പിച്ചുകൂടെ എന്ന് ചോദിച്ചത്. അങ്ങനെ തുടങ്ങിയതാണ് ഡാൻസ് സ്കൂൾ. ഭർത്താവ് സൂരജിന് ടെക്നോപാർക്കിൽ ഒരു കമ്പനിയുണ്ട്.
എന്നാൽ പിന്നീട് സിനിമയിലേക്ക് ഇനി തിരിച്ചു വരുമോ എന്ന് പലരും എന്നോട് ചോദിച്ചു. അവരോടൊക്കെ ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതിന്റെ കാരണം ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു ആവറേജ് ആക്ടർ. ഞാൻ എന്റെ ഈ ലൈഫിൽ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല..’ – രേണുക പറയുന്നു.
Post Your Comments