സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ‘വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സഹസംവിധായകന്‍ മുഹ്‌സിന്‍ പരാരി, സംഘപരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ഭിന്നതകളുടെ സൗഹൃദമാണ് വേണ്ടതെന്നും, താനും ആഷിഖ് അബുവും തമ്മില്‍ അത് ഉണ്ടെന്നും മുഹ്‌സിന്‍ പരാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ് എന്നും പരാരി കുറിപ്പിൽ വ്യക്തമാക്കി.
ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകൾ തമ്മിൽ കലാപത്തിലേർപ്പെടുന്നതിനേക്കാൾ മനോഹരം അവ തമ്മിലുള്ള സർഗാത്മകമായ കൊടുക്കൽ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
പരാരിയുടെ കുറിപ്പ് വായിക്കാം….
https://www.facebook.com/pararimuhsin/posts/10158771122489015
Post Your Comments