കൊറോണയുംലോക് ഡൌണും കാരണം ചിത്രീകരണങ്ങള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകൂടിയും കളിച്ചുമെല്ലാം സമയം തള്ളിനീക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. ചൂണ്ടയിട്ട് കിട്ടിയ മീനുമായി നില്‍ക്കുന്ന പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
രണ്ടര കിലോ വരുന്ന വാളകൂരിയാണ് പെപ്പെയുടെ ചൂണ്ടയില്‍ കുടുങ്ങിയത്. രസകരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ”ക്ഷമയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണമെങ്കില്‍ നിങ്ങള്‍ ചൂണ്ടയിടാന്‍ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും. എന്നാല്‍ ബെല്‍ മുഴങ്ങുന്നതുകേട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരും. നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീര്‍ക്കുന്നതുപോലെയായിരിക്കും അത്. – ആന്റണി വര്‍ഗീസ് കുറിച്ചു.
ചൂണ്ടയിട്ടതല്ലല്ലോ വാങ്ങിച്ചതല്ലേ എന്ന ചോദ്യവുമായി കാളിദാസ് എത്തി. എങ്ങനെ മനസിലായി എന്നായിരുന്നു പെപ്പെയുടെ മറുപടി. അര്‍ജുന്‍ അശോകനും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ താരത്തിന്റെ മീന്‍പിടുത്തത്തേയും കുറിപ്പിനേയും പുകഴ്ത്തി നിരവധി പേരാണ് എത്തിയത്.
Post Your Comments