
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര. ജനപ്രിയ പരമ്പര വാനമ്ബാടിയിലെ പത്മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സുചിത്ര സീരിയല്‍ രംഗത്തെക്കുറിച്ച് തുറന്നു പറയുന്നു. ” സീരിയല്‍ മേഖലയില്‍ മൂന്നര വര്‍ഷത്തോളമായി.. ഈ കാലഘട്ടത്തില്‍ തുറന്ന് പറയാന്‍ കഴിയാത്ത ഒരുപാട് സങ്കടകരമായ വിഷമങ്ങള്‍ താന്‍ അനുഭവിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് തുറന്ന് പറയാന്‍ തയ്യാറല്ല.” പക്ഷെ സീരിയലില്‍ നിന്ന് ഇടവേളയെടുക്കുമ്ബോള്‍ അതെല്ലാം തുറന്ന് പറയുമെന്നും സുചിത്ര പറയുന്നു
നമ്മള് ചെയ്യുന്ന പ്രവര്‍ത്തിയോട് അടുപ്പണം കാണിക്കണം. എന്നാല്‍ മാത്രമേ അത് വിജയം നേടുകയുളൂ. അതിന്റെ മികച്ച ഉദാഹരണമാണ് വന്പാടിയിലെ പത്മിനി. പപ്പി എന്ന കഥാപാത്രത്തിനോട് ആത്മാര്‍ത്ഥ കാണിച്ചത് കൊണ്ടാണ് പ്രേക്ഷകര്‍ തന്നെ സ്നേഹിക്കുന്നതെന്ന് സുചിത്ര പറയുന്നു. നമുക്ക് കൊടുക്കാന്‍ പറ്റുന്നതിന്റെ പരമാവധി സ്നേഹം മറ്റുള്ളവര്‍ക്ക് നല്‍കുക . തിരിച്ച് ലഭിയ്ക്കുന്നത് ഫേക്കായിരിക്കും. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നൂറ് ശതമാനവും അത് സത്യമായിരിക്കുന്നു. ദേഷ്യം വരുമ്ബോള്‍ ആരോടാണെങ്കിലും പറഞ്ഞ് തീര്‍ക്കണം. കപട മുഖം ഉള്ളിലൊതുക്കി പെരുമാറാന്‍ ശ്രമിക്കരുതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു
എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത് പോലെ ജീവിത പങ്കാളി കാണാന്‍ ഭംഗി ഉണ്ടായിരിക്കണമെന്നും അതെ സമയം തന്നെ ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നുമാണ് ആഗ്രഹമെന്നും പറഞ്ഞ താരം ഇപ്പോള്‍ ഒരു വിവാഹത്തെ കുറിച്ച് താന്‍ സങ്കല്പ്പിക്കില്ലെന്നും മെട്രോ മാറ്റിനിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments