ഇത്തവണത്തെ വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കടിച്ച്’ നടി തപ്‌സി പന്നുവും. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരിട്ടി തുകയാണ് ഇത്തവണ ബില്ല് വന്നതെന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഭ്രാന്തമായ ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് തപ്‌സി ട്വീറ്റ് ചെയ്തു.
കൂടാതെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് തപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850. എന്നാല്‍ ജൂണില്‍ ഇത് 36000 ആണ്. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും തപ്‌സി ചോദിക്കുന്നു.
എന്നാൽ ഈ അപാര്‍ട്‌മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളുവെന്നും തപ്‌സി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങളുടെ അപാര്‍ട്‌മെന്റില്‍ ആരും അറിയാതെ ആരോ കഴിയുന്നുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കണമെന്നും തപ്‌സി ട്വീറ്റ് ചെയ്തു.
3 months of lockdown and I wonder what appliance(s) I have newly used or bought in the apartment only last month to have such an insane rise in my electricity bill. @Adani_Elec_Mum what kind of POWER r u charging us for? pic.twitter.com/jZMMoxDMgj
— taapsee pannu (@taapsee) June 28, 2020
Post Your Comments