CinemaGeneralLatest NewsMollywoodNEWS

മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീർഘവീക്ഷണമുണ്ടായിരുന്ന കലാകാരൻ- അങ്ങനെയുള്ളവർ വേഗം മടങ്ങും; ലോഹിതദാസിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

അവതരണത്തിൽ എന്ന പോലെ കഥകളുടെ പേരിലുമുണ്ടായിരുന്നു ആ ലോഹിതദാസ് ടച്ച്

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതദാസിന്റെ പതിനൊന്നാം ചര്‍മവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരനായിരുന്നു ലോഹിതദാസെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിയ്ക്കുന്നത്.

വി.എ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം:

ലോഹിയേട്ടന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട് – തനിയാവർത്തനം മുതൽ കസ്തൂരിമാൻ വരെയുള്ള എല്ലാ കഥകളും വളരെ പ്രിയത്തോടെ ആസ്വദിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ കഥകൾ വളരെ സാധാരണക്കാരനായ ഒരു കലാകാരൻ പറഞ്ഞു തന്നു. കഥയുടെ അവതരണത്തിൽ എന്ന പോലെ കഥകളുടെ പേരിലുമുണ്ടായിരുന്നു ആ ലോഹിതദാസ് ടച്ച്‌. ദശരഥം, മൃഗയ, അമരം, കമലദളം, പാഥേയം.. ഈ പേരുകൾക്ക് വരെ ഇന്നും ഒരു വേദന സൃഷ്ടിക്കാൻ കഴിയുന്നതാണ് ലോഹിതദാസ് എന്ന വിസ്മയം!!

പാവക്കൂത്തും കഥകളിയും കാണാൻ അദ്ദേഹം പുത്തൂർ വരുമായിരുന്നു. ഒറ്റമുണ്ടും ഉടുത്ത് ആൾക്കൂട്ടത്തിൽ ഒരാളായി എവിടെയെങ്കിലും ഉണ്ടാകുമായിരുന്നു. ഒരിക്കൽ ആളെ തിരിച്ചറിഞ്ഞപ്പോൾ വളരെയധികം നിർബന്ധിച്ചാണ് ഞങ്ങൾക്ക് ലോഹിയേട്ടനെ വേദിയിൽ എത്തിച്ചു ആദരിക്കാനായത്. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീർഘവീക്ഷണമുണ്ടായിരുന്ന കലാകാരൻ- അങ്ങനെയുള്ളവർ വേഗം മടങ്ങും, പ്രതീക്ഷിക്കാതെ….

https://www.facebook.com/vashrikumar/posts/3066450630129313

shortlink

Related Articles

Post Your Comments


Back to top button