
മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ഓരോ മലയാളികളും ഇഷ്ടപ്പെടുന്നവയാണ്. ഗ്രാമീണ വേഷം ആയാലും അതിമാനുഷിക കഥാപാത്രങ്ങള്‍ ആയാലും പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ ലാലേട്ടനാണ്. കാമുകനായും ഭര്‍ത്താവായും മകനായും അച്ഛനായും സഹോദരനായും സുഹൃത്തായുമെല്ലാം വെള്ളിത്തിരയില്‍ നിറഞ്ഞാടിയ താരം തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിക്കുമ്ബോഴുള്ള സംതൃപ്തിയെ കുറിച്ച് ലാല്‍ പറയുന്ന വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇപ്രകാരമാണ്… ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന് ചേട്ടനും വേണു ചേട്ടനും (നെടുമുടി വേണു) പലതവണ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്ബോഴും എനിക്ക് മകന് എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിച്ചു’.
Post Your Comments