CinemaGeneralLatest NewsMollywoodNEWS

നായകൻ എന്ന തടവറയിൽ നിന്നും തന്നെ പുറത്തേക്ക് പറഞ്ഞുവിട്ട എന്റെ ലോഹിയേട്ടൻ; കുറിപ്പുമായി മനോജ് കെ ജയൻ

ഇനിയും എനിക്ക് മത്സരിക്കേണ്ടിയിരുന്ന എത്ര കഥാപാത്രങ്ങളെയാണ് നഷ്ടപ്പെടുത്തിക്കളഞ്ഞത്

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ പതിനൊന്നാം ചരമവാർഷികമാണ്. സിനിമാ രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. ഇപ്പോഴിതാ ലോഹിതദാസിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ.

മലയാളി മനസ്സിനെ ഒന്നാകെ ഉലയ്ക്കുന്ന ആ വാർത്ത കേട്ടത്.കേട്ടതും സത്യമാവരുതേ എന്നാഗ്രഹിച്ചു. പക്ഷെ അത് സത്യമായിരുന്നു. മലയാള സിനിമാ ലോകത്തിന്റെ അഭിമാനമായ തന്റെ മാന്ത്രികത്തൂലിക കൊണ്ട് മലയാളി മനസ്സിനെ സ്നേഹത്തിന്റെ ,കരുണയുടെ ,നോവറിയിച്ച, തന്റെ കഥകളിലൂടെ മനുഷ്യ ജന്മത്തിലെ വിധി വിളയാട്ടങ്ങളുടെ സ്വാധീനമറിയിച്ച അതുല്യ കലാകാരൻ – എ.കെ. ലോഹിതദാസ്. എന്നാണ് താരം കുറിച്ചിരിയ്ക്കുന്നത്.

എനിക്ക് ഒരിക്കലും മായ്ക്കാനോ മറക്കാനോ ആവാത്ത നഷ്ടമാണ്. ഇന്ന് ലോഹിയേട്ടന്റെ വേർപാടിന്റെ പതിനൊന്നാം വർഷം.? വെങ്കലത്തിന്റെ സെറ്റിൽ വച്ചെടുത്ത ഫോട്ടോ ആണിത് .ഇതിൽ അഭിനയപ്രതിഭ മുരളിയേട്ടനും … അനശ്വരനായ സംവിധായകൻ ഭരതേട്ടനും .. ലോഹിയേട്ടനും ഇന്നില്ല. ഇവരുടെ വിയോഗം ഇനിയും എനിക്ക് മത്സരിക്കേണ്ടിയിരുന്ന എത്ര കഥാപാത്രങ്ങളെയാണ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.

https://www.facebook.com/manojkjayanofficial/posts/1689865707828130

shortlink

Related Articles

Post Your Comments


Back to top button