മലയാളത്തിന്റെ പ്രിയനടിയാണ് കനിഹ. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ കനിഹ വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കനിഹ തന്റെ ജീവിതത്തിലെ ആദ്യ ഫോട്ടോഷൂട്ട് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
18-ാം വയസിലെ ആദ്യ ഫോട്ടോഷൂട്ടിനെ കുറിച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്. മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. അന്ന് താന്‍ വളരെ അസ്വസ്ഥയായിരുന്നെന്നും എന്നാല്‍ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നു പറഞ്ഞ കനിഹ ആരാധകരോട് അവരുടെ മൂല്യമുള്ള ഓര്‍മ്മകള്‍ തന്നോടുംകൂടെ പങ്കുവയ്ക്കാനും ഇന്‍സ്റ്റഗ്രാമില്‍ ആവശ്യപ്പെട്ടു.
കനിഹയുടെ കുറിപ്പ് വായിക്കാം
‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല. ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്ബളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടുംകൂടെ പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും’
Post Your Comments