സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനും ഒപ്പം അഭിനയം കാഴ്ച്ചവച്ച് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു കണ്ണമ്മ. നടി ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ തീയേറ്ററിൽ കയ്യടി നേടിയത് പൃഥ്വി അവതരിപ്പിക്കുന്ന കോശിയുടെ അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന ഡയലോഗുകളിലൂടെയായിരുന്നു. ഇപ്പോഴിതാ ആ രംഗത്തിന്റെ പിന്നാമ്പുറ കഥ പറയുകയാണ് ഗൗരി.
ഗൗരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..
റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..
രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ …
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..
അപ്പോഴും കാലിന്റെ വേദന സാർ ന് നന്നായിട്ടു ഉണ്ട് …
അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു …
ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..
തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..
ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ് ….
https://www.facebook.com/GowrriNandha/posts/169595671212676
Post Your Comments