നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് പല താരങ്ങളും സിനിമാരംഗത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞത്. നടന് നീരജ് മാധവ് സിനിമാ മേഖലയില്‍ ഒരു മാഫിയ നില്‍നില്‍ക്കുന്നുവെന്ന് തുറന്നു പറഞ്ഞത് വല ഇയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഇപ്പോഴിത സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് നടന് ടിറ്റോ വില്‍സണ്‍. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത് .
”ഒരിക്കല്‍ ഒരു സീന്‍ ഷൂട്ട് ചെയ്തിട്ട്, അതിന്റെ ഡബ്ബിങ്ങിന് വേണ്ടി പോയി. അതു തീര്‍ത്തു വീട്ടില്‍ വന്നപ്പോള്‍ എനിക്കൊരു സംശയം. ഞാന്‍ ഡബ്ബ് ചെയ്ത പോര്ഷനില് എന്റെ ബോഡി അല്ലല്ലോ.. കുറെ ഭാഗം പോയിട്ടുമുണ്ട്. ഞാനതിന്റെ ബന്ധപ്പെട്ട ആളെ വിളിച്ചു ചോദിച്ചു. ഇങ്ങനെ കാണിക്കാനായിരുന്നെങ്കില്‍ എന്നെ ആ ടേക്കിന് അതുപോലെ തല്ലാണമായിരുന്നോ എന്ന്. സത്യത്തില്‍ ആ ടേക്കില്‍ ഞാന്‍ വാങ്ങിച്ച അടി ആ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും എനിക്കൊരു സമാധാനമായേനെ. പിന്നീട് ഇതിനെ കുറിച്ച് ചെറിയ സംസാരമൊക്ക നടന്നു, പലരും ഞാന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു.” ടിറ്റോ പറയുന്നു
Post Your Comments