GeneralLatest NewsMollywood

പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും, എന്നാല്‍ ഈ നാട്ടില്‍ സാധാരണക്കാരനും ജീവിക്കണം!!

ജൂണ്‍ 7 മുതലാണ് എണ്ണക്കമ്ബനികള്‍ ഇന്ധനവിലവര്‍ദ്ധിപ്പിച്ചതോടെ 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്

തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്. പെട്രോളിന് വില കൂടുമ്ബോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ സാധാരണക്കാരനും ജീവിക്കണമെന്നും അതിനാല്‍ ശബ്ദം അവര്‍ക്കായിക്കൂടി എന്ന് പറഞ്ഞാണ് അരുണ്‍ ഗോപിയുടെ കുറിപ്പ്.

രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം. പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാന്‍ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും. അതിനു വകയില്ലാത്തവര്‍ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്ബോള്‍ സകലതിനും വില കൂടുന്ന നാട്ടില്‍ അവര്‍ക്കും ജീവിക്കണമെന്ന് അരുണ്‍ ഗോപി പറയുന്നു.

ജൂണ്‍ 7 മുതലാണ് എണ്ണക്കമ്ബനികള്‍ ഇന്ധനവിലവര്‍ദ്ധിപ്പിച്ചതോടെ 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്

shortlink

Related Articles

Post Your Comments


Back to top button