‘ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ട്: രണ്ടുദിവസം കൊണ്ട് ലഭിച്ചത് 16.30 ലക്ഷം രൂപ! അലി അക്ബര്‍ വെളിപ്പെടുത്തി

50,000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്

മലബാര്‍ കലാപം വിഷയമാക്കി നാല് ചിത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മലയാള സിനിമയില്‍ പുതിയ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിനായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപയാണെന്നു അലി അക്ബര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. 25, 50 രൂപ മുതല്‍ അമ്ബതിനായിരം രൂപ വരെ സംഭാവനയായി നല്‍കിയവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും തനിക്കുണ്ടാകുന്നുണ്ടെന്നും അലി അക്ബര്‍ പറയുന്നു.

‘50,000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച്‌ നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം തരാമെന്ന് പറയുന്നവരുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം അയക്കുമെന്ന് പറഞ്ഞവരുമുണ്ട്. കൊവിഡിന്റെ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്ന് പറഞ്ഞാല്‍ മഹാത്ഭുതമാണ്.’ തന്റെ കുടുംബത്തിനെതിരെ മോശമായ രീതിയില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അലി അക്ബര്‍ പറഞ്ഞു.

മ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക് അബു, പൃഥ്വിരാജ് എന്നിവര്‍ സിനിമ പ്രഖ്യാപിച്ചത്തിനു പിന്നാലെയാണ് അലി അക്ബറും ഇബ്രാഹിം വേങ്ങരയും പി.ടി കുഞ്ഞുമുഹമ്മദും ഈ പ്രമേയത്തിലുള്ള സിനിമ പ്രഖ്യാപിച്ചത്

Share
Leave a Comment