
ആഷിഖ് അബു മലബാര്‍ കലാപത്തിലെ വാരിയംകുന്നന് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയംകുന്നന് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കാന്‍ 1921 എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. മുഖ്യമന്ത്രി പിണറായി വിജയനോട് ഫേസ്ബുക്കിലൂടെ അലി അക്ബര്‍ നടത്തിയ അപേക്ഷ ചര്‍ച്ചയാകുന്നു. ‘എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..’ എന്നായിരുന്നു അപേക്ഷ. എന്നാല്‍ ഇപ്പോള്‍ സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
‘പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് തരണം. ഈ ദിവസങ്ങളില്‍ അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം. ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് കൊടുത്തതാണോ എന്ന്. അത് എനിക്ക് തന്നതാണ് എന്നു പറയുന്നവരുടെ പണം എനിക്ക് തിരിച്ച് തരണം. ഇതൊരു അപേക്ഷയാണ്..’ ഫെയ്സ്ബുക്ക് ലൈവിലെത്തി അദ്ദേഹം പറയുന്നു. ഇതിന് പിന്നാലെ പണം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോയി എന്നു പറഞ്ഞ് ഒട്ടേറെപേര്‍ കമന്റ് ഇടുന്നുമുണ്ട്.
സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വച്ച് ഒരു കൂട്ടര് കാര്‍ഡുണ്ടാക്കി. എന്നാല്‍ അതില്‍ വച്ചിരുന്ന അക്കൗണ്ട് നമ്ബര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാണ്. കാര്യമറിയാതെ ഒട്ടേറേ പേര് ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് അലി അക്ബര്‍ വാദിക്കുന്നത്.
Post Your Comments