ബോളിവുഡ‍് നടൻ സുശാന്ത് സിംഗ് രജ്പുത് വിവാഹത്തെ കുറിച്ച് സൂചന പറഞ്ഞിരുവെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം കഴിക്കുന്നതിനെ കുറിച്ചു സംസാരിച്ചുവെന്നും പിതാവ് കൃഷ്ണ സിംഗ്.
നിലനിൽക്കുന്ന കോവിഡ് ഭീതി വിട്ടൊഴിയാതെ വിവാഹം നടത്താൻ താത്പര്യമില്ലെന്നാണ് അവൻ പറഞ്ഞത്. ഫെബ്രുവരിയിൽ നടത്താമെന്ന് എന്നാൽ ആ പെൺകുട്ടിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അദ്ദേഹം പറഞ്ഞു. പിതാവിനെ കൂടാതെ ഒരു ബന്ധുവിനോടും സുശാന്ത് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്നാൽ റിയ ചക്രബർത്തിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും നടി അങ്കിത ലൊഖാൻഡെയുമായുള്ള പ്രണയത്തെ കുറിച്ച് മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുള്ളൂവെന്നും കൃഷ്ണ സിംഗ് പറയുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇവർ വേർപിരിയുകയായിരുന്നു.
Post Your Comments