പ്രശസ്ത സംവിധായകൻ അലി അക്ബർ 1921ലെ മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന സിനിമയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേപ്പറ്റി കൂടുതൽ വിവരങ്ങൾ സംവിധായകൻ ഫേസ്ബുക് ലൈവിലൂടെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ചിത്രം പൊതുജനപങ്കാളിത്തത്തോടെ ‘ക്രൗഡ് ഫണ്ടിംഗ്’ രീതിയിലാണ് നിർമ്മിക്കുകയന്നും വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സംഭാവന ചെയ്യുന്ന പണം കൊണ്ടാവും സിനിമ നിർമ്മിക്കുക. പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നുവെന്ന് അലി അക്ബർ വീഡിയോയിൽ വന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴെയും സംവിധായകനെ വിമർശിച്ച് നിരവധി പേരെത്തിയിരുന്നു.
ഇപ്പോൾ “എന്നെ കുറേപേർ കൊല്ലാൻ വരുന്നുണ്ട്. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോവുകയില്ല. ഈ സിനിമയുണ്ടാവും, ശക്തമായുണ്ടാവും. എന്റെ ഫോട്ടോ വച്ചിട്ടുണ്ടാകും, മുന്നിൽ. അതിനാൽ ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും, ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടിയാവും ഞാൻ പോവുക,” ലൈവ് വീഡിയോയിൽ അലി അക്ബർ വന്ന് പറഞ്ഞിരുന്നു.
ക്രൗഡ് ഫണ്ടിംഗ് പ്രഖ്യാപനശേഷം വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അലി അക്ബർ തന്നെ സംഭാവന അയക്കാനുള്ള മറ്റൊരു വീഡിയോയും അക്കൗണ്ട് വിവരങ്ങളുമായി വീണ്ടുമെത്തി, മതങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് കൂടി അലി അക്ബർ കൂട്ടിച്ചേർത്തിരുന്നു.
ഇപ്പോൾ സാക്ഷാൽ മേജർ രവി തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് അക്ബർ അലി.
https://www.facebook.com/aliakbarfilmdirector/posts/10224235909231796
Post Your Comments