
വിപണിയിലെത്തുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കങ്കണ റണൗട്ട്. ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനത്തിന് നേരെ ചൈന നടത്തിയ ആക്രമണത്തില്‍ അപലപിച്ചാണ് നടിയുടെ പോസ്റ്റ്. സ്വതന്ത്ര സമരത്തിനിടെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിക്കരിക്കാന്‍ മഹാത്മഗാന്ധി ആവശ്യപ്പെട്ടു, ഇന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് അതിന്റെ ഭാഗമാകാമെന്നാണ് കങ്കണയുടെ വാക്കുകള്‍ .
കഴിഞ്ഞ ജൂണ്‍ 15ന് രാത്രി ഗാല്‍വന്‍ താഴ്‌വരയില്‍ രാത്രി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
https://twitter.com/KanganaTeam/status/1276726210299494400
കൂടാതെ കങ്കണയുടെ വീഡിയോ മിനിറ്റുകള്‍ക്കകം തന്നെ വൈറലായി. നിരവധി പേര്‍ കങ്കണയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വെളിപ്പെടുത്തിയും കങ്കണ രംഗത്തെത്തിയിരുന്നു. ഇതോടെ കങ്കണയുടെ ഫോളോവേഴ്‌സും ഇരട്ടിയായിരുന്നു.
Post Your Comments