കടുത്ത സ്ത്രീ വിരുദ്ധ ഫെയ്സ്ബുക്ക് പോസ്റ്റുകളിട്ടതില്‍ മാപ്പു പറഞ്ഞ് ‘വാരിയംകുന്നന്’ തിരക്കഥാകൃത്തുകളില്‍ ഒരാളായ റമീസ് മുഹമ്മദ് രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന വാരിയംകുന്നന്റെ തിരക്കഥ രചിക്കുന്നത് ഹര്‍ഷദും റമീസ് മുഹമ്മദും ചേര്‍ന്നാണ്.
ചിത്രം വാരിയംകുന്നന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റമീസിന്റെ പഴയ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയും അതിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചയാവുകയും ചെയ്തത്. ഇതെ തുടര്‍ന്നാണ് അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് ക്ഷമിക്കണം എന്ന് റമീസ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ആഷിക് അബു പ്രഖ്യാപിച്ച വാരിയംകുന്നന് എന്ന ചിത്രത്തിനുനേരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്മാറിയെന്നു സംവിധായകന് ആഷിക് അബു പറയുന്നു. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ടെന്നും അതുവരെ വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്ക്കാന് തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നുവെന്നും സിനിമ മുന്നോട്ട് തന്നെ പോകുമെന്നും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിന് മറുപടിയായി ഫേസ്ബുക്കിൽ കുറിപ്പുമായി വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയിൽ ഇറങ്ങി പോയിരിക്കുന്നു. ബസ്സ് മുന്നോട്ട് പോവുക തന്നെ ചെയ്യും.
#FirstWicketDown #variamkunnan എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..
https://www.facebook.com/Sandeepvarierbjp/posts/4017383401636729
https://www.facebook.com/AashiqAbuOnline/posts/1679827795519656
Post Your Comments