മിസ് ഇന്ത്യ റാമ്ബില്‍ ചുവടുവെച്ച്‌ സ്മൃതി ഇറാനി; 21 കാരിയായ സ്മൃതിയുടെ പഴയ വിഡിയോ വൈറല്‍

നിരവധി സംസ്‌കാരങ്ങളാലും മതങ്ങളാലും നിറഞ്ഞതാണ് ഇന്ത്യ. തനിക്ക് അതില്‍ വളരെ താല്‍പ്പര്യമുണ്ടെന്നും സ്മൃതി

അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് എത്തപ്പെട്ട നിരവധി താരങ്ങളുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ്. സ്മൃതി ഇറാനിയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

1998ലെ മിസ് ഇന്ത്യയുടെ റാമ്ബില്‍ ചുവടുവെക്കുന്ന സ്മൃതിയുടെ പഴയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് ഏക്ത കപൂര്‍. മിസ് ഇന്ത്യ വിജയിക്കാതെ ജനങ്ങളുടെ മനസു കീഴടക്കിയ സ്മൃതി ഇറാനിയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പും താരം പങ്കുവച്ചു.

21 കാരിയായ സ്മൃതി 1998ലെ മിസ് ഇന്ത്യയുടെ റാമ്ബില്‍ ചുവടുവെക്കുന്നതാണ് വിഡിയോ. തന്റെ വിദ്യാഭ്യാസത്തേക്കുറിച്ചും ഇഷ്ടത്തേക്കുറിച്ചുമെല്ലാം ഷോയില്‍ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി സംസ്‌കാരങ്ങളാലും മതങ്ങളാലും നിറഞ്ഞതാണ് ഇന്ത്യ. തനിക്ക് അതില്‍ വളരെ താല്‍പ്പര്യമുണ്ടെന്നും സ്മൃതി വ്യക്തമാക്കുന്നുണ്ട്. വിജയം വളരെ എളുപ്പത്തില്‍ ലഭിക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ വിഡിയോ എന്നും ഏക്ത പറയുന്നു.

” ശക്തയും വളരെ വിനയവുമുള്ള രാഷ്ട്രീയക്കാരിയായി സ്മൃതിയുടെ സ്വഭാവം ഒന്നടങ്കം മാറി. അഭിനയിക്കാന്‍ എത്തുമ്ബോള്‍ നാണകുണുങ്ങിയായ സാധാരണ പെണ്‍കുട്ടിയായിരുന്നു അവര്‍. അടുത്തിടെ പണ്ട് ജോലി ചെയ്ത ഒരാള്‍ സ്മൃതിയോട് സഹായം അഭ്യര്‍ത്ഥിച്ച്‌ സമീപിച്ചിരുന്നു. അപ്പോള്‍ തന്നെ അവര്‍ സഹായമെത്തിച്ചു. പഴയ ബന്ധങ്ങള്‍ക്ക് ഇപ്പോഴും അവര്‍ ഇപ്പോഴും നിലനിര്‍ത്തുന്നതിന്റെ തെളിവാണ് അത്. എന്റെ സുഹൃത്തിനെയോര്‍ത്ത് അഭിമാനിക്കുന്നു” ഏകത കുറിച്ചു

Share
Leave a Comment