GeneralLatest NewsMollywood

ആ ഏരിയയിലെ അഞ്ചു വീടും അമ്പലവുമൊക്കെ ഞങ്ങളുടേതാണെന്നാണ് പറഞ്ഞത്; ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലോ എന്നായി ദിലീപ്

സുരേഷേട്ടനുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്പത്തി എന്നാണ് അമ്മയെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്പത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്.

മികച്ച നടിയും നര്‍ത്തകിയുമാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ദിലീപ് എന്നിവർക്കൊപ്പമുള്ള രസകരമായ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ . ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തില്‍ സ്‌കൂളിലും ഷൂട്ടിങ് ലൊക്കേഷനിലും തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ചു ദിവ്യ തുറന്നു പറയുന്നു.

മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാവിനെക്കുറിച്ച് സംസാരിച്ചത് താനായിരുന്നു. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. മയിലും കുയിലുമൊക്കെയായി ഭയങ്കര സാഹിത്യത്തില്‍ താന്‍ പറയുന്നത് കേട്ട് അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലായെന്നു ദിവ്യ പറയുന്നു.

”സുരേഷേട്ടനുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്പത്തി എന്നാണ് അമ്മയെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്പത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്. മുന്‍പ് അമ്മയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് വന്നപ്പോഴും അദ്ദേഹം ചോദിച്ചത് കുറുമ്പത്തി എവിടെയെന്നായിരുന്നു. സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാൻ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഗാന്ധിജിയെക്കുറിച്ചായിരുന്നു എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായി എഴുതിയെന്നാണ് ടീച്ചര്‍ ക്ലാസിൽ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് ഞാൻ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതെയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.” ദിവ്യ പറഞ്ഞു.

ദിലീപിനൊപ്പം ‘കല്യാണ സൗഗന്ധിക’ത്തിന്റെ സെറ്റില്‍ വച്ച് രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ”എന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നതിടെ ആ ഏരിയയിലെ അഞ്ചു വീടും അമ്പലവുമൊക്കെ ഞങ്ങളുടേതാണെന്നാണ് പറഞ്ഞത്. അപ്പോൾ ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അഞ്ചു വീടും അമ്പലവും എന്നായിരുന്നു പിന്നീട് അദ്ദേഹം എന്നെ വിളിക്കാറ്”.- ദിവ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button