CinemaGeneralLatest NewsMollywoodNEWS

‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’; ഇന്ത്യ- ചൈന സംഘർഷം പ്രമേയമാക്കി സിനിമയുമായി മേജർ രവി

അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്

ഇന്ന് വാർത്താ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന ഇന്ത്യ- ചൈന സംഘർഷവും ചൈനയുടെ പ്രകോപനവും സിനിമയാക്കുന്നു. നിരവധി പട്ടാള സിനിമകൾ എടുത്ത് മുൻ പരിചയമുള്ള മേജർ രവിയാണ് ചിത്രത്തിന്റെ സംവിധായകൻ.

https://www.facebook.com/blackcatravi/posts/1886143078189288

അടുത്തിടെ കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ പാലവും, ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും ആണ് സിനിമയുടെ ചർച്ചാവിഷയം എന്ന് മേജർ രവി പറഞ്ഞു. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. തന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്ന് മേജർ രവി നേരത്തെ പറഞ്ഞിരുന്നു. ഇത് ആ സിനിമ ആണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്നാണ് ചിത്രത്തിന്റെ പേര് പുറത്ത് വന്നിരിയ്ക്കുന്നത്.

വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ മേജർ രവിയുടെ പുതിയ സിനിമ പ്രഖ്യാപനത്തിന് ലഭിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button