
മലയാളത്തിന്റെ പ്രിയനടന് ജയസൂര്യയുടെ മകനും ആരാധകര്‍ ഏറെയാണ്. കുട്ടിക്കാലം മുതലേ തന്നെ ക്യാമറയിലും സംവിധാനത്തിലുമൊക്കെ താല്പര്യം പ്രകടിപ്പിച്ചയാളാണ് അദ്വൈത് അച്ഛന്റെ സിനിമയുടെ പ്രമോഷന് ജോലികളില്‍ സഹായിയായിരിക്കുകയാണ്. സരിത ജയസൂര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിശേഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ദിവ്യ ഉണ്ണിയുള്പ്പടെ നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായെത്തിയിട്ടുള്ളത്.
വീട്ടില്‍ ക്യാമറാമാന് ഉള്ളപ്പോള്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് സരിത ജയസൂര്യയുടെ ചോദ്യം. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് മുന്നോടിയായുള്ള പ്രമോഷനിലാണ് അച്ഛനെ സഹായിക്കാനായി ആദി എത്തിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരേയും ടാഗ് ചെയ്താണ് സരിതയുടെ പോസ്റ്റ്. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അച്ഛനും മകനും ഓള് ദി ബെസ്റ്റെന്നുമായിരുന്ന ആരാധകരുടെ കമന്റുകള്‍.
Post Your Comments